Posted On
date_range Updated On
date_range വിനോദയാത്രക്കിടെ വിദ്യാർഥിനി ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു
ചിത്താരി: കുടുംബത്തോടൊപ്പം വിനോദ യാത്ര പുറപ്പെട്ട വിദ്യാർഥിനി ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. സൗത്ത് ചിത്താരിയിലെ വി.പി റോഡിൽ അഷ്റഫിെൻറയും ആയിശയുടെയും മകൾ ഫർഹത്ത് (11) ആണ് മരിച്ചത്.
കൊടൈക്കനാൽ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് അഷറഫിെൻറ കുടുംബം യാത്രതിരിച്ചത്. വ്യാഴാഴ്ച രാവിലെ പാലക്കാട് എത്തിയപ്പോഴാണ് ഫർഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാണിക്കോത്ത് കെ.എച്ച്.എം സ്കൂളിലെ വിദ്യാർഥിനിയാണ്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഇസ്മയിൽ ചിത്താരി അമ്മാവനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.