ട്രെയിനിന്റെ ഇൻസ്പെക്ഷൻ കോച്ച് തട്ടി വിദ്യാർത്ഥിനി മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു .പന്തലായിനി സ്വദേശി ദിയ ഫാത്തിമ (18) ആണ് മരിച്ചത്.

രാവിലെ 9:30ഓടെയാണ് സംഭവം. റെയിൽ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന്റെ ഇൻസ്പെക്ഷൻ കോച്ച് തട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ.

Tags:    
News Summary - Student died after being hit by the train's inspection coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.