സഹപാഠിയെ പീഡിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ

കോന്നി: സഹപാഠിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ വിദ്യാർഥിയെ തണ്ണിത്തോട് പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന അമ്മൂമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയതിനെ തുടർന്ന് ഇവരെ കണ്ടെത്തുകയും തുടർന്ന് പെൺകുട്ടി പീഡനത്തിന് ഇരയായതായും തെളിഞ്ഞു. തുടർന്ന് പൊലീസ് പ്രതിയെ പിടികൂടി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലിലേക്കയച്ചു.

Tags:    
News Summary - Student arrested for asualting classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.