Posted On
date_range Updated On
date_range കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍പണിമുടക്ക്
കൊണ്ടോട്ടി: മൂന്നുമാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികൾ മിന്നല്‍ പണിമുടക്ക് തുടങ്ങി.കരിപ്പൂരിൽ നിന്നുള്ള വിമാനഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്. വിമാനങ്ങളില്‍നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചു.
ഷാര്‍ജയില്‍നിന്നും അബുദാബിയില്‍നിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ആയിരത്തിലധികം യാത്രക്കാര്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തി.
ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധികൃതര്‍ തൊഴിലാളികളുമായിചര്‍ച്ച നടത്തുമെന്നും ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.