ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹെബ് 

പൊലീസുകാർ ഗ്രേഡ് എ.എസ്.ഐ പദവിയും ഉത്തരവാദിത്തവും ഏറ്റെടുത്തേ പറ്റൂവെന്ന് കർശന ഉത്തരവ്

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥർ നിശ്ചിതകാലത്തെ സേവനം പൂർത്തിയാക്കുമ്പോൾ അനുവദിക്കുന്ന എ.എസ്.ഐ ഗ്രേഡ് പദവിയും ഉത്തരവാദിത്തങ്ങളും നിർബന്ധമായും ഏറ്റെടുത്തേ പറ്റൂവെന്ന് സർക്കാറിന്‍റെ കർക്കശ നിർദേശം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. പല പൊലീസ് ഉദ്യോഗസ്ഥരും നിശ്ചിത കാലാവധി കഴിഞ്ഞിട്ടും എ.എസ്.ഐ ഗ്രേഡ് പദവിയും ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ശിപാർശ പ്രകാരം സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കിയത്.

എ.എസ്.ഐ ഗ്രേഡ് പദവി വേണമെങ്കിൽ സ്വീകരിക്കാവുന്ന ഒന്നല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിശ്ചിത കാലാവധിയിലെ സേവനം പൂർത്തിയാക്കുന്ന മുഴുവൻ ഉദ്യോഗസ്ഥനും എ.എസ്.െഎ ഗ്രേഡ് പദവി സ്വീകരിച്ചേപറ്റൂ. േഗ്രഡ് പദവി സ്വീകരിക്കാതെ ഉത്തരവാദിത്തങ്ങളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുനിൽക്കുന്ന രീതി പൊതുവിൽ കാണുന്നുണ്ട്. ഗ്രേഡ് എ.എസ്.ഐയുടെ ശമ്പളം വാങ്ങുന്ന ഈ പൊലീസ് ഉദ്യോഗസ്ഥൻ സാധാരണ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിയേ ചെയ്യുകയുള്ളൂയെന്ന് വാശിപിടിക്കുന്ന രീതിയും കാണുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഗ്രേഡ് പദവി സ്വീകരിച്ച് എ.എസ്.ഐമാർ തങ്ങളുടെ ഉത്തരവാദിത്തം നിർബന്ധമായും നടത്തണമെന്നാണ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

പല ഉദ്യോഗസ്ഥരും ഗ്രേഡും ഉത്തരവാദിത്തവും ഏറ്റെടുക്കാതായ സാഹചര്യത്തിൽ ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണ് ഈ നിർദേശം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അധികവരുമാനം നൽകാതെ പരിശീലനം സിദ്ധിച്ച സേനാംഗങ്ങളെ കൂടുതൽ ഉത്തരവാദിത്തം ഏൽപ്പിച്ച് വകുപ്പിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനാണ് ഗ്രേഡ് ഡെസിഗ്നേഷൻ നൽകുന്നത്. ഗ്രേഡ് പദവി നിരാകരിക്കാൻ സേനാംഗങ്ങളെ അനുവദിച്ചാൽ അത് പൊലീസ് സേനയുടെ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കും. അതിനാൽ ഗ്രേഡ് ഡെസിഗ്നേഷൻ ഓപ്ഷനൽ അല്ലെന്നും സർവിസിൽ 15 വർഷം പൂർത്തിയാക്കിയത് മുതൽ എ.എസ്.ഐയുടെ ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന സേനാംഗങ്ങൾ 22 വർഷം പൂർത്തിയാക്കുമ്പോൾ ഗ്രേഡ് പദവിയും ആ പദവിയുടെ ഉത്തരവാദിത്തങ്ങളും സ്വീകരിക്കാൻ നിർബന്ധമായും ബാധ്യസ്ഥരാണെന്നും ഉത്തരവിൽ പറയുന്നു. 

Tags:    
News Summary - strict order that the policemen should assume the rank and responsibility of grade ASI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.