Posted On
date_range Updated On
date_range സിനിമാ ചിത്രീകരണത്തിനിടെ തെരുവുനായ ആക്രമണം; കാമറാമാന് കടിയേറ്റു
കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ കാമറാമാന് തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ടുതാഴത്താണ് സംഭവം. അസോസിയേറ്റ് കാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഹരീഷ് പേരടിയുടെ നിർമാണത്തില്‍ 'ദാസേട്ടന്റെ സൈക്കിള്‍' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിലാണ് കടിയേറ്റത്.
പിന്നാലെ കാമറാമാന്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രാഥമിക ചികിത്സയും കുത്തിവെപ്പും എടുത്തെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.