കോഴിക്കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ സന്നദ്ധ സംഘടനകളെയും നിയോഗിക്കുന്നു. സർക്കാർ നിശ്ചയിച്ച നിരക്കിൽ നിബന്ധനകൾക്ക് വിധേയമായാണ് ഏജൻസികളെ നിയോഗിക്കുക. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് (എ.ബി.സി പ്രോഗ്രാം) കുടുംബശ്രീയെ മാത്രമാണ് ചുമതലപ്പെടുത്തുന്നത്.
പലയിടത്തും കുടുംബശ്രീ യൂനിറ്റുകൾ ഇത് ഏറ്റെടുക്കാൻ തയാറാവുന്നില്ല. ഇൗ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകൾക്ക് അനുമതി നൽകാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചത്. തെരുവുനായ് സംരക്ഷണത്തിലേർപ്പെട്ട ചില ഏജൻസികൾ നായ്ക്കളെ വന്ധ്യംകരിക്കാൻ അനുമതി ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.
2001ലെ അനിമൽ ബർത്ത് കൺട്രോൾ റൂൾസ് ചട്ടം ആറ് (രണ്ട്), (മൂന്ന്) പ്രകാരം തെരുവുനായ് സംരക്ഷണത്തിലേർപ്പെട്ട അനിമൽ വെൽഫെയർ ബോർഡിെൻറ അംഗീകാരമുള്ള സംഘടനകളെയാണ് എ.ബി.സി പ്രോഗ്രാമിൽ പങ്കാളികളാക്കുക. തെരുവുനായ്ക്കളെ ദേഹോപദ്രവമേൽപിക്കാതിരിക്കുക, 1979ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ പാലിക്കുക തുടങ്ങിയ നിബന്ധനകളാണ് തദ്ദേശവകുപ്പ് മുന്നോട്ടുെവച്ചത്.
വേണ്ടത്ര പരിശീലനം ലഭിച്ചവരെയും പേ വിഷബാധക്കെതിരെ കുത്തിവെപ്പ് എടുത്തവരെയും നിയോഗിച്ചാണ് നായ്ക്കളെ പിടികൂടുന്നെതന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.