Posted On
date_range Updated On
date_range നാടിനെ വിറപ്പിച്ച തെരുവ് നായക്ക് ഒടുവില്‍ ദാരുണാന്ത്യം
ആനക്കര: ആനക്കര അങ്ങാടിയില്‍ മാസങ്ങളായി കാൽനടയാത്രികരെയും വാഹനയാത്രക്കാരെയും കടിച്ച് പരിക്കേല്‍പ്പിച്ചിരുന്ന തെരുവ് നായ അജ്ഞാത വാഹനം തട്ടി ചത്തു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് നായയെ ചത്ത നിലയില്‍ ആനക്കര സെന്ററില്‍ കണ്ടെത്തിയത്. നായയെ പിന്നീട് നാട്ടുകാര്‍ കുഴിച്ചു മൂടി.
ആനക്കരയില്‍മാത്രം 20 ലേറെ പേരെ ഈ നായ കടിച്ചിരുന്നു. ഒരാഴ്ച്ച മുമ്പ് റോഡരികില്‍ കിടക്കവെ തലയുടെ ഒരുവശത്ത് വാഹനം ഇടിച്ച് ഒരു കണ്ണ് പുറത്തേക്ക് തളളിയിരുന്നു. പിന്നീട് കണ്ണ് പഴുക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്തിരുന്നു.
നായയുടെ അവസ്ഥ കണ്ട് നാട്ടുകാരില്‍ ചിലര്‍ ഭക്ഷണം നല്‍കി ശ്രദ്ധിച്ചിരുന്നു. ദിവസങ്ങളായി പൂര്‍ണ്ണമായി കാഴ്ച്ച നഷ്ട്ടപ്പെട്ടതോടെ അങ്ങാടിയില്‍ അലയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.