തിരുവനന്തപുരം: കഴിഞ്ഞദിവസം വിവിധ ജില്ലകളിലെ വീടുകളിൽ പ്രത്യേകതരത്തിലുള്ള സ്റ്റിക്കർ പതിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് വിശദമായ പരിശോധന തുടരുകയാണ്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് ഇതിന് പുറകിലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായിട്ടുണ്ട്. കണ്ടെടുത്ത സ്റ്റിക്കറുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കൺേട്രാൾ റൂമുകൾക്കും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ആശങ്കകൾ ഏതെങ്കിലും വ്യക്തികൾ അറിയിച്ചാൽ എത്രയുംവേഗം അതുസംബന്ധിച്ച അന്വേഷണവും തുടർനടപടികളുണ്ടാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.