കോഴിക്കോട്: കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജുകൾക്ക് ഇനി സ് റ്റെൻറ് അടക്കമുള്ള ഉപകരണങ്ങൾ കടം കൊടുക്കില്ലെന്ന് വിതരണക്കാരുെട സംഘടന. ചേം ബർ ഒാഫ് ഡിസ്ട്രിബ്യൂേട്ടഴ്സ് ഒാഫ് മെഡിക്കൽ ഇംപ്ലാൻറ്സ് ആൻഡ് ഡിസ്പോസബിൾസിെൻറ യോഗത്തിലാണ് തീരുമാനം. 2019 ജൂൺ 30 വരെയുള്ള കുടിശ്ശിക തീർത്താൽ മാത്രമേ ഇനി കടം കൊടുക്കുകയുള്ളൂ. അതുവരെ ആശുപത്രികൾക്ക് സ്റ്റെൻറ് നൽകാൻ തയാറാണ്. എന്നാൽ, പണം അതതു സമയം തന്നെ ലഭിക്കണമെന്നും വിതരണക്കാർ അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ 43 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. അതിൽ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജുകളാണ് ഏറ്റവും കൂടുതൽ തുക നൽകാനുള്ളതെന്നും സംഘടനാ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2018 നവംബർ ഒന്നു മുതൽ 2019 ജൂൺ 30 വരെ 10 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ലഭിക്കാനുള്ളത്. ആലപ്പുഴയിൽ 2014 മുതലുള്ള 8.59 കോടി രൂപ കുടിശ്ശികയുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2014 മുതലുള്ള 14.10 കോടി രൂപയാണ് കുടിശ്ശിക. ഇവിടങ്ങളിൽ സ്റ്റെൻറ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം നിർത്തിെവച്ചിരിക്കുകയാണ്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നതിനാൽ ആശുപത്രിക്ക് വേണമെങ്കിൽ പണം നൽകി സ്റ്റെൻറും മറ്റ് ഉപകരണങ്ങളും വാങ്ങാമെന്ന ഉപാധി മുന്നോട്ട് വെക്കുകയാണെന്നും വിതരണക്കാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മറ്റു സർക്കാർ ആശുപത്രികൾ 2019 മാർച്ച് 30 വരെയുള്ള കുടിശ്ശിക തീർക്കുകയും ബാക്കി തുക നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട്, അവിടങ്ങളിൽ ഉപകരണങ്ങൾ മുടക്കമില്ലാതെ വിതരണം ചെയ്യും.
കോട്ടയം മെഡിക്കൽ കോളജ് 4.8 കോടി, എറണാകുളം ജില്ല ആശുപത്രി 3.30 കോടി, തൃശൂർ മെഡിക്കൽ കോളജ് 67.82 ലക്ഷം, പാലക്കാട് ഗവ. ആശുപത്രി 1.52 കോടി എന്നിങ്ങനെയാണ് കുടിശ്ശികയുള്ള തുകയെന്നും വിതരണക്കാർ വ്യക്തമാക്കി. സംഘടന തീരുമാനങ്ങൾ സർക്കാറിെന അറിയിക്കും.
മേയ് 30നാണ് സ്റ്റെൻറ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണം നിർത്തുകയാണെന്ന് നോട്ടീസ് നൽകിയത്. ജൂലൈ 15ന് മന്ത്രിയുെട ഒാഫിസിൽ യോഗം ചേർന്ന് ആഗസ്റ്റ് 25ന് കുടിശ്ശിക തീർക്കാമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, നടന്നില്ല. തുടർന്ന് സെപ്റ്റംബർ 18ന് തീർക്കുമെന്ന് വാക്കു നൽകി. അതും നടന്നില്ല. അതുകൊണ്ട്, സെപ്റ്റംബർ 19ന് മൂന്നു മെഡിക്കൽ കോളജുകളിൽ വിതരണം നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് വിതരണക്കാർ വ്യക്തമാക്കുന്നു.
സംഘടന പ്രസിഡൻറ് ഡി. ശാന്തി കുമാർ, സെക്രട്ടറി പി.കെ. നിധീഷ്, ട്രഷറർ ജോർജ് കുര്യൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.