ആലപ്പുഴ: ഹരിപ്പാട് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐ അഴിച്ചവിട്ട അക്രമം തികഞ്ഞ രാഷ്ട്രീയ ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ കെ എസ് യു മുന്‍ ബ്ളോക്ക് പ്രസിഡൻറ് ഹരികൃഷ്ണെൻറ വീടാക്രമിച്ച എസ് എഫ് ഐക്കാര്‍ അദ്ദേഹത്തെയും, അമ്മ ഗീതയെയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അവരെ ആശുപത്രിയിലെത്തിച്ച കെ എസ് യു പ്രവര്‍ത്തകരെ ഹരിപ്പാട് ആശുപത്രിക്കുള്ളില്‍ വച്ച് പൊലീസ് നോക്കി നില്‍ക്കെയാണ് എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ധിച്ചത്.
കെ എസ് യു സംസ്ഥാന സെക്രട്ടറി റോഷന്‍, ജില്ലാ സെക്രട്ടറി ഷിയാസ്, നീഥീഷ്, അരുണ്‍ ബാബു എന്നിവര്‍ക്ക് എസ് എഫ് ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇതില്‍ റോഷനെ വിദഗ്ധ ചികല്‍സക്കായി മാവേലിക്കര വി എസ് എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സി പി എം- എസ് എഫ് ഐ ഗുണ്ടകളുടെ അക്രമത്തിന് കുട പിടിക്കുന്ന നാണം കെട്ട സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നങ്ങ്യാര്‍ കുളങ്ങര ടി കെ എം കോളജിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി എസ് എഫ് ഐ ഗുണ്ടകള്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. കാമ്പസുകളില്‍ ജനാധിപത്യ പരമായി പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയെയും സമ്മതിക്കില്ലന്ന രാഷ്ട്രീയ ഫാസിസമാണ് ഇപ്പോഴുംഎസ് എഫ് ഐ പിന്തുടരുന്നത്. ഹരിപ്പാട്ട് ഇന്നലെ നടന്ന അക്രമങ്ങള്‍ ഇതിന് തെളിവാണെന്നും, ഇതിനെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റെക്കെട്ടായി നിന്ന് നേരിടുമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.