മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും; സ്വദേശാഭിമാനി-കേസരി പുരസ്കാര തുകയും ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് സമ്മാനത്തുക ഇരട്ടിയാക്കുന്നത് പ്രഖ്യാപിച്ചത്. 

മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്ക് സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാര തുക ഒന്നര ലക്ഷമായി ഉയർത്തി. മുമ്പ് ഒരു ലക്ഷമായിരുന്നു സമ്മാനത്തുക എന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - State Media Awards Prize Money Doubled in Kerala Budget 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.