ന്യൂഡൽഹി: ഫെഡറൽ തത്ത്വങ്ങൾ അട്ടിമറിക്കുന്നതാണെന്ന വ്യാപക വിമർശനം ഉയർന്നിട്ടു ം സംസ്ഥാന വിദ്യാഭ്യാസ ബോർഡുകെള നിയന്ത്രിക്കാൻ ദേശീയ തലത്തിൽ അതോറിറ്റി രൂപവത് കരണവുമായി കേന്ദ്രം മുന്നോട്ട്. ദേശീയ വിദ്യാഭ്യാസ നയത്തിെൻറ അന്തിമ കരടുരേഖയില ാണ് സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാൻ ദേശീയതലത്തിൽ അതോറിറ്റി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയത്.
വിദ്യാഭ്യാസരംഗത്തെ പരിഷ്കരണത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമീഷൻ നടപ്പാക്കണമെന്നായിരുന്നു ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാനായി നിയോഗിച്ച കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി നിർദേശിച്ചത്. എന്നാൽ, അന്തിമ കരടുരേഖയിൽ മാനവശേഷി വികസന മന്ത്രി അധ്യക്ഷനായ അതോറിറ്റിയായി മാറ്റം വരുത്തുകയാണ് ചെയ്തത്. സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്നെടുക്കുന്ന നടപടിയാണെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിക്കാൻ കേന്ദ്രം തയാറായിട്ടില്ല.
ഏറെ വിവാദമായ ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന നിർദേശം അന്തിമ കരടിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ, സമിതി നിർദേശിച്ച മൂന്നു മുതൽ 18 വയസ്സുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിത വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയെന്ന നിർദേശവും സഹപാഠികൾക്ക് ക്ലാസെടുക്കാൻ വിദ്യാർഥികളെ േപ്രാത്സാഹിപ്പിക്കുന്ന എൻ.ടി.പി പദ്ധതി തുടങ്ങിയവയും അന്തിമ കരടിൽ ദുർബലപ്പെടുത്തി. മാനവശേഷി വികസന മന്ത്രാലയം തയാറാക്കിയ അന്തിമ കരട് മന്ത്രിസഭ പരിഗണനക്കായി ഉടൻ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.