??????????

സംസ്ഥാന ശലഭമായി ‘ബുദ്ധമയൂരി’

തി​രു​വ​ന​ന്ത​പു​രം: ക​റു​ത്ത വ​ർ​ണ​ത്തി​ൽ തി​ള​ങ്ങു​ന്ന നീ​ല ക​ല​ർ​ന്ന പ​ച്ച​യും ഏ​റ്റ​വു​മു​ള്ളി​ൽ ക​ടും ​പ​ച്ച നി​റ​മു​ള്ള ചി​റ​കു​ക​ളു​മു​ള്ള ‘ബു​ദ്ധ​മ​യൂ​രി’ സം​സ്ഥാ​ന ശ​ല​ഭം. സം​സ്​​ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡി​ ​െൻറ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച്​ ബു​ദ്ധ​മ​യൂ​രി​യെ സം​സ്​​ഥാ​ന ശ​ല​ഭ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​ത ോ​ടെ മ​ഹാ​രാ​ഷ്​​ട്ര​ക്കും ക​ര്‍ണാ​ട​ക​ക്കും പി​ന്നാ​ലെ​ കേ​ര​ള​ത്തി​നും സം​സ്ഥാ​ന ശ​ല​ഭ​മാ​യി.

ന​വം​ബ​ർ 12ന്​ ​ചേ​ർ​ന്ന വ​ന്യ​ജീ​വി ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ ബു​ദ്ധ​മ​യൂ​രി​യെ ശി​പാ​ർ​ശ ചെ​യ്​​ത​ത്. പു​ള്ളി​വാ​ല​ൻ, വ​ന​ദേ​വ​ത, മ​ല​ബാ​ർ റോ​സ് എ​ന്നീ ശ​ല​ഭ​ങ്ങ​ളെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ സൗ​ന്ദ​ര്യ​വും സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​തു​മാ​യ ബു​ദ്ധ​മ​യൂ​രി​ക്കാ​ണ്​ അ​ർ​ഹ​ത​യെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. ‘പാ​പി​ലി​യോ​ണി​ഡെ’ കു​ടും​ബ​ത്തി​ൽ​പെ​ട്ട ബു​ദ്ധ​മ​യൂ​രി​യു​ടെ ചി​റ​കി​ന് 90 മു​ത​ൽ 100 മി​ല്ലി​മീ​റ്റ​ർ​വ​രെ വീ​തി​യു​ണ്ട്. കേ​ര​ള​ത്തി​ൽ മ​ല​ബാ​ർ പ്ര​ദേ​ശ​ത്താ​ണ് ഇ​വ​യെ സു​ല​ഭ​മാ​യി കാ​ണു​ന്ന​ത്. ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ​വ​രെ​യാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ക.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​ കൃ​ഷ്ണ​ശ​ല​ഭ​വും ക​ർ​ണാ​ട​ക​യി​ൽ​ ഗ​രു​ഡ​ശ​ല​ഭ​വു​മാ​ണ്​ സം​സ്​​ഥാ​ന പ​ദ​വി​യി​ൽ. പ​ശ്ചി​മ​ഘ​ട്ട​പ്ര​ദേ​ശ​ത്ത് മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ര​ത്ന​ഗി​രി ജി​ല്ല മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ്​ ബു​ദ്ധ​മ​യൂ​രി​യെ ക​ണ്ടു​വ​രു​ന്ന​ത്. വ​ള​രെ​വേ​ഗ​ത്തി​ൽ പ​റ​ക്കു​ന്ന ഈ ​ശ​ല​ഭ​ങ്ങ​ൾ തേ​ൻ നു​ക​രാ​നാ​യി തെ​ച്ചി​പ്പൂ​ക്ക​ളും വെ​ള്ളി​ല​പ്പൂ​ക്ക​ളും സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്.

വെ​യി​ലി​ൽ തി​ള​ങ്ങു​ന്ന മ​യി​ൽ​വ​ർ​ണ​ങ്ങ​ൾ​ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​പ്ര​കാ​രം ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ​പെ​ടു​ത്തി സം​ര​ക്ഷി​ച്ചി​ട്ടു​ള്ള ശ​ല​ഭ​മാ​ണ് ബു​ദ്ധ​മ​യൂ​രി. മ​ല​ബാ​റി​ലെ ചെ​ങ്ക​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മു​ള്ളി​ലം എ​ന്ന മ​ര​ത്തി​​െൻറ ഉ​യ​ർ​ന്ന​ശാ​ഖ​ക​ളി​ലെ ഇ​ല​ക​ളി​ലാ​ണ് ഇ​വ മു​ട്ട​യി​ടു​ന്ന​ത്. മു​ട്ട വി​രി​ഞ്ഞ്​ പു​റ​ത്തു​വ​രു​ന്ന ശ​ല​ഭ​പ്പു​ഴു​ക്ക​ൾ മു​ള്ളി​ല​ത്തി​​െൻറ ഇ​ല​ക​ൾ മാ​ത്രം ഭ​ക്ഷി​ച്ച്​ പ്യൂ​പ്പ​യാ​യി​മാ​റു​ന്നു.
Tags:    
News Summary - state butterfly of kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.