തിരുവനന്തപുരം: തിങ്കളാഴ്ച നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിൽ വിദ്യാർഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പഠിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ വട്ടംചുറ്റിച്ചത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൺ പി. മോഹനദാസ് നോട്ടീസിൽ നിർദേശിച്ചു. പരീക്ഷ ഭവൻ സെക്രട്ടറിയും വിശദീകരണം സമർപ്പിക്കണം.
കണക്ക് ചോദ്യപേപ്പറിൽ ചോദ്യകർത്താവ് തെൻറ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ പി.കെ. രാജു ചൂണ്ടിക്കാണിച്ചു. അധ്യാപകനെ കരിമ്പട്ടികയിൽപെടുത്തണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.