Posted On
date_range Updated On
date_range എസ്.എസ്.എൽ.സി ഫലം ഇന്ന്: പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ബുധനാഴ്ച
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. രാവിലെ ഒമ്പതിന് പരീക്ഷ പാസ്ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടക്കും. ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http:/keralapareekshabhavan.in,https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൽട്ട് http://thslcexam.kerala.gov.in ലും ലഭ്യമാകും. www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ‘സഫലം 2019’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ബുധനാഴ്ച 11ന് പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.