ശ്രീറാം വെങ്കിട്ടരാമൻ മെ​ഡിക്കൽ സ​ർ​വി​സ് കോ​ർ​പ​റേ​ഷ​ൻ എം.ഡി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ പ​ദ​വി. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ് കോ​ർ​പ​റേ​ഷ​ൻ എം.​ഡി​യാ​യി​ട്ടാ​ണ് നി​യ​മ​നം.

ബാ​ല​മു​ര​ളി​യെ മാ​റ്റി​യാ​ണ് ശ്രീ​റാ​മി​ന് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ല​മു​ര​ളി​യെ ഗ്രാ​മ​വി​ക​സ​ന ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ മ​ദ്യ​പി​ച്ച്​ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ.

ഈ കേസിൽ വലിയ എതിർപ്പുകൾ ഉയർന്നതി​നെ തുടർന്ന്​ വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസെടുക്കാൻ ആദ്യം പൊലീസ് മടിച്ചിരുന്നു.

Tags:    
News Summary - Sriram Venkataraman Medical Services Corporation MD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.