കാസർകോട്: ബേള കുമാരമംഗലം ക്ഷേത്രത്തിൽ വിേശഷ പൂജ നടത്തിയശേഷം ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മടങ്ങി. കേരളം നൽകിയ സ്വീകരണത്തിന് കാസർകോട് ജില്ല ഭരണകൂടത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. സ്വകാര്യവും വിശ്വാസസംബന്ധിയുമായതിനാൽ അദ്ദേഹം മാധ്യമങ്ങളുടെയോ ഇതര സ്ഥാപനങ്ങളുടെയോ ഇടപെടൽ അനുവദിച്ചിരുന്നില്ല.
കനത്ത സുരക്ഷയുടെ ഭാഗമായി മാധ്യമങ്ങളെ അകറ്റിനിർത്തി. ജില്ല പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ യാത്രാവഴികളിൽ അഞ്ഞൂറോളം പൊലീസുകാരുടെ സുരക്ഷയാണ് ഏർപ്പെടുത്തിയത്.
കൊല്ലൂര്‍ മൂകാംബിക ദേവിക്ഷേത്ര സന്ദര്‍ശനത്തിനുശേഷം കാസര്‍കോട്ട് 26ന് വൈകീട്ട് നാലുമണിയോടെയാണ് എത്തിയത്. ബേക്കലിലെ താജ് ഹോട്ടലില്‍ തങ്ങിയ അദ്ദേഹവും ഭാര്യയും ശനിയാഴ്ച രാവിലെ 8.45ഓടെ ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.