തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിെൻറ മണമുണ്ടായിരുന്നെന്നും പൊലീ സ് രക്തപരിശോധന ആവശ്യപ്പെട്ടില്ലെന്നും കൈക്ക് പരിക്കേറ്റിരുന്നതിനാൽ രക്തസാമ്പിള െടുക്കാൻ ശ്രീറാം വിസ്സമ്മതിച്ചെന്നും ഡോക്ടറുടെ മൊഴി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറി െൻറ അപകടത്തിനുശേഷം ജനറൽ ആശുപത്രിയിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടർ രാകേഷാണ് പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നൽകിയത്. ഡോക്ടറുടെ പേട്ടയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണസംഘത്തലവനും നാർക്കോട്ടിക് അസിസ്റ്റൻറ് കമീഷണറുമായ ഷീൻ തറയിൽ മൊഴി രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ രക്ത സാമ്പിളെടുക്കാൻ ഡോക്ടറും ശ്രീറാമും സമ്മതിച്ചില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കേസിൽ ഒത്തുകളി നടത്തിയെന്ന ആേരാപണണത്തെത്തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശ്, ഇൻസ്പെക്ടർ ജെ. സുനിൽ എന്നിവരെയും അന്വേഷണസംഘം ചോദ്യംചെയ്തു.
അപകടത്തിൽ പരിക്കുകളുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും നല്ല പരിക്കുണ്ടെന്ന് തോന്നിയതിനാലാണിതെന്നുമാണ് ജയപ്രകാശിെൻറ മൊഴി. ശ്രീറാമിെൻറ രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോക്ടറും ശ്രീറാമും അടക്കമുള്ളവർ അതിനെ എതിർത്തെന്നും എസ്.െഎ മൊഴിനൽകിയിട്ടുണ്ട്. താൻ വിവരമറിഞ്ഞിരുന്നില്ലെന്നും കാറോടിച്ചതാരാണെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് എഫ്.ഐ.ആറിൽ അക്കാര്യം രേഖപ്പെടുത്താത്തതെന്നും മ്യൂസിയം സി.െഎ. സുനിൽ മൊഴിനൽകി. കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനെയും രണ്ടാംപ്രതി വഫ ഫിറോസിനെയും ഉടൻ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.