ശ്രീറാം വെങ്കിട്ടരാമന് നൽകിയത് പ്രമോഷനല്ലെന്ന് വിവരാവകാശ രേഖ

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം മു​ൻ സ​ബ് ക​ള​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട​രാ​മ​ന്‍റെ സ്ഥ​ലം​മാ​റ്റ​ത്തി​ന് സ​ർ​ക്കാ​ർ നിരത്തിയ വാദം കള്ളമെന്ന് തെളിയുന്നു. എ ​ഗ്രേ​ഡ് സ​ബ് ക​ല​ക്ട​റും ഇപ്പോൾ ശ്രീറാം വഹിക്കുന്ന എം​പ്ളോ​യി​മെ​ന്‍റ്  ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​റും തു​ല്യ​മാ​യ ത​സ്തി​ക​ക​ളാ​ണെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പറയുന്നു. പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി കെ .രാ​ജേ​ശ്വ​രി​യാ​ണ് വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി​യ​ത്. 

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നു സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു സ്ഥ​ല​മാ​റ്റം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ആ​യി​രു​ന്ന ശ്രീ​രാം വെ​ങ്കി​ട്ട​രാ​മ​നെ എ​പ്ലോ​യ്മെ​ന്‍റ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് സ​ർ​ക്കാ​ർ മാ​റ്റിയ​ത്. 
 

Tags:    
News Summary - Sreeram venkittaraman-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.