ശ്രീനിവാസൻ വധം: എസ്​.ഡി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ റെയ്​ഡ്​

പാലക്കാട്​: ആർ.എസ്​.എസ്​ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ നഗരത്തിലെ എസ്​.ഡി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ റെയ്​ഡ്. തിങ്കളാഴ്ച വൈകീട്ട് ആറോടെ മാതാകോവിൽ സ്ട്രീറ്റിലെ ഓഫിസിലാണ് പാലക്കാട് ഡിവൈ.എസ്​.പി പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ പൊലീസ്​ പരിശോധന നടത്തിയത്.

കൊലപാതകികൾ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ എസ്​.ഡി.പി.ഐ, പോപുലർ ഫ്രണ്ട് ഓഫിസുകളിൽ പരിശോധന നടത്തിവരുന്നുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ഞായറാഴ്ച തൃത്താല, ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂർ, ശങ്കരമംഗലം, കൊടലൂർ, കാരക്കാട് പാറപ്പുറം എന്നിവിടങ്ങളിലെ എസ്​.ഡി.പി.ഐ-പോപുലർ ഫ്രണ്ട് ഓഫിസുകളിലും പ്രവർത്തകരുടെ വീടുകളിലും പരിശീലന കേന്ദ്രത്തിലും നർകോട്ടിക് സെൽ ഡിവൈ.എസ്‌.പി എം. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - Srinivasan assassination: SDPI district committee office raided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.