എ.ഡി.ജി.പി ശ്രീലേഖക്കെതിരായ അന്വേഷണം: ചീഫ് സെക്രട്ടറിയില്‍നിന്ന് രേഖകള്‍ വിജിലന്‍സ് സംഘം കൈപ്പറ്റി

തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിന്മേലുള്ള കേസില്‍ വിജിലന്‍സ് സംഘം ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദില്‍നിന്ന് രേഖകള്‍ കൈപ്പറ്റി. ശ്രീലേഖക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന പരാതിയിന്മേലാണ് അന്വേഷണം.

ശ്രീലേഖയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ താന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ളെന്ന് ചീഫ് സെക്രട്ടറി വിജിലന്‍സ് സംഘത്തോട് വ്യക്തമാക്കി.  ചീഫ് സെക്രട്ടറിയുടെ ഓഫിസിലത്തെിയ വിജിലന്‍സ് സംഘം രേഖകള്‍ പരിശോധിച്ചു. ശ്രീലേഖ ഉള്‍പ്പെട്ടവരുടെ മൊഴിയെടുക്കലും തുടര്‍നടപടികളും ഉടന്‍ ഉണ്ടായേക്കും.

 ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആയിരിക്കെ ശ്രീലേഖ നടത്തിയ ഇടപെടലുകള്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുകയുമായിരുന്നു. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പുതിയ പരാതിയിന്മേലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

കോടതി ആരാഞ്ഞ ചില വിശദാംശങ്ങള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് സംഘം എത്തിയതെന്നും സംഘത്തിന് മതിയായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും എസ്.എം. വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആരോപണങ്ങളില്‍ ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും പരാതിക്കുപിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sreelekha ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.