ശ്രീജിത്തിന്‍റെ അമ്മയെക്കൊണ്ട് ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നത് ആർ.എസ്.എസാണെന്ന് സി.പി.എം

വരാപ്പുഴ: ശ്രീജിത്തിന്‍റെ അമ്മയുടെ ആരോപണങ്ങൾ നിഷേധിച്ച് സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതൻ. ശ്രീജിത്തിന്‍റെ അമ്മയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആർ.എസ്.എസുകാരാണെന്നും പ്രിയ പറഞ്ഞു. ഇക്കാര്യത്തിൽ ഏത് വിധത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആ​ർ​.എ​സ്.എ​സു​കാ​രാ​ണ് ശ്യാ​മ​ള​യെ കൊ​ണ്ട് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. വാ​സു​ദേ​വ​ൻ മ​രി​ച്ച ദി​വ​സം ത​ന്‍റെ വീ​ട്ടി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. പ്ര​തി​ഷേ​ധ പ​രി​പാ​ടിക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​ർ​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വാസുദേവന്‍റെ വീട് ആക്രമിച്ച കേസിൽ ശ്രീജിത്തിനെ പ്രതി ചേർക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്‍റെ വീട്ടിൽ യോഗം ചേർന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നായിരുന്നു ശ്യാമളയുടെ ആരോപണം.

Tags:    
News Summary - sreejith custody death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.