Posted On
date_range Updated On
date_range ശ്രീജിത്തിന്‍റെ മരണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണത്തെ തുടർന്ന് ശ്രീജിത് മരിക്കാനിടയായ സംഭവത്തിൽ സി.ബി.െഎ അേന്വഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ട ശ്രീജിത്തിെൻറ ഭാര്യ അഖില ഹരജി നൽകിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായ റൂറൽ എസ്.പിയും സി.ഐയും ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ നടപടിയില്ല. പൊലീസുകാർ പ്രതിയായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ, സി.ബി.െഎക്ക് അന്വേഷണം കൈമാറണമെന്നും ഒരു കോടി നഷ്ടപരിഹാരം നൽകാൻ ഉത്തവിടണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.