കോൺഗ്രസ്​ വിട്ട ജി. രാമൻനായർ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ

കോട്ടയം: കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന കെ.പി.സി.സി നിർവാഹകസമിതി അംഗവും തിരുവിതാംകൂർ ദേവസ്വംബോർഡ്​ പ്രസിഡൻറുമായിരുന്ന അഡ്വ. ജി. രാമൻനായരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. യു.ഡി.എഫ്​ സർക്കാറി​​​െൻറ കാലത്ത്​ വനിത കമീഷൻ അംഗമായിരുന്ന ഡോ. ജി. പ്രമീളാ​​േദവിയെ സംസ്ഥാന കമ്മിറ്റി അംഗമാക്കി. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്. ​ശ്രീധരൻപിള്ളയാണ്​ പ്രഖ്യാപനം നടത്തിയത്​.

കെ.പി.സി.സി ഭാരവാഹികളടക്കം കൂടുതൽ കോൺഗ്രസ്​ നേതാക്കൾ ബി.ജെ.പിയിലെത്തും. സ്ഥാനമാനങ്ങൾ സംബന്ധിച്ച ഉറപ്പുകളിൽ തീരുമാനമാകാത്തതിനാൽ നേതാക്കളുടെ പേരുകൾ പറയാനാവില്ല. തീരുമാനമാകുന്ന മുറക്ക്​ പ്രഖ്യാപനമുണ്ടാകും. ബി.ജെ.പിയിലേക്ക്​ ആരുവന്നാലും സ്വീകരിക്കും. എം.എം. ലോറൻസി​​​െൻറ കുടുംബത്തിൽ ആർക്കുവേണമെങ്കിലും അംഗത്വം നൽകാൻ തയാറാണ്.

ലോറൻസി​​​െൻറ മകളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ ആ കുടുംബത്തെ ബി.ജെ.പി ഏറ്റെടുക്കും. . ത​​​െൻറ വരവ് തുടക്കം മാത്രമാണെന്നും പ്രമുഖ കോൺഗ്രസ് നേതാക്കൾ പിന്നാലെ എത്തുമെന്നും ജി. രാമൻനായർ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തോട് സംസാരിക്കാൻ പല നേതാക്കളും തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sreedharan pillai bjp take mm lawrence family- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.