പി.ടി. തോമസി​നോട് പാർട്ടി നീതി കാണിച്ചില്ലെന്ന വിമർശനവുമായി ശശി തരൂർ

കൊച്ചി: പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ പി.ടി. തോമസിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്ന് ശശി തരൂർ എം.പി. കുറ്റപ്പെടുത്തി. പി.ടി. തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചു. അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്ന് തരൂർ പറഞ്ഞു.

കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. `ഇവന്‍ എന്റെ പ്രിയ പി.ടി.' എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. പി.ടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പി.ടി. തോമസിന് 2014-ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടി. തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരായ നിലപാടിന്റെ ഭാഗമാണ് തരൂരിന്റെ പുതിയ വിമർശനമെന്ന് പറയപ്പെടുന്നു. 

Tags:    
News Summary - Speech by Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.