തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ നിരീക്ഷണത്തിന് വിജിലൻസിെൻറ സ്പെഷൽ ടീം. കഴിഞ്ഞ വർഷം കണ്ണൂർ കലോത്സവത്തിൽ വിധികർത്താക്കളെ സ്വാധീനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ വിജിലൻസ് ഇടപെടൽ. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങിയ വിജിലൻസ് സംഘം വ്യാഴാഴ്ച തൃശൂരിൽ ഒത്തുകൂടി പ്രവർത്തനങ്ങൾ വിലയിരുത്തി.
കോഴ ഇടപാടുകാരെ തേടി വെള്ളിയാഴ്ച മുതൽ വേദികളിൽ സംഘത്തിെൻറ നിരീക്ഷണ കണ്ണുകൾ ഉണ്ടാകും. ഇതോടൊപ്പം വേദികളെ പൂർണമായും സി.സി.ടി.വി നിരീക്ഷണത്തിലാക്കിയുള്ള പൊലീസിെൻറ സഹായവും വിജിലൻസിനുണ്ട്. ഇടനിലക്കാരുടെയും കോഴയുടെയും ആധിപത്യമാണെന്ന ആരോപണ സാഹചര്യത്തിലാണ് വിജിലന്‍സ് സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.
വേദികളും തേക്കിൻകാട് മൈതാനിയും കേന്ദ്രീകരിച്ച് നിഴൽ പൊലീസിനെയും വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു. മത്സരങ്ങളിലെ വിധി കർത്താക്കളുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ സംഘാടകരില്‍നിന്ന് വിജിലൻസ് സംഘം ശേഖരിക്കും. ഇവരുടെ ഫോൺ നമ്പറുകളും നിരീക്ഷണത്തിലാവും. വിധിനിര്‍ണയം നടത്തുന്നതിന് പരിഷ്കരിച്ച മാര്‍ഗരേഖകളുടെ കോപ്പികളും ശേഖരിക്കും. നഗരത്തിലെ ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് കൃത്യമായ പരിശോധനയും നടത്തിക്കഴിഞ്ഞു. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ നാല് പേർ ഇവരുടെ നിരീക്ഷണത്തിലാണത്രെ.
കലോത്സവത്തിൽ ക്രമക്കേട് ശ്രദ്ധയില്‍പെട്ടാല്‍ ആർക്കും പരാതിനല്‍കാമെന്നും അന്വേഷണം നടത്തി കഴമ്പുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന കലോത്സവത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. രണ്ട് വിധികർത്താക്കൾക്കെതിരെ തെളിവുകളുമായി വിജിലൻസ് ബുധനാഴ്ചയാണ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.