വിഴിഞ്ഞത്ത് പൊലീസ് കാവലേർപ്പെടുത്തിയ നിലയിൽ, ഇൻസൈറ്റിൽ ഡി.ഐ.ജി ആര്‍. നിശാന്തിനി

വിഴിഞ്ഞത്ത് കരു​തലോടെ സർക്കാർ: ക്രമസമാധാന പാലനത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കരുതലോടെയാണ് സർക്കാർ നീങ്ങുന്നത്. പുതിയ സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചു. എസ്.പിമാരും, ഡി.വൈ.എസ്.പിമാരും, സി.ഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം. വിഴിഞ്ഞത്ത് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിവിധ പൊലീസ് ക്യാമ്പുകളില്‍നിന്ന്ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിച്ച് സുരക്ഷ ശക്തമാക്കിയിരിക്കയാണ്. അധികമായി വിന്യസിച്ച ഈ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഏകോപന ചുമതല നിശാന്തിനിക്കായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറങ്ങു​െമന്നാണറിയുന്നത്.

ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. 3000-പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് തീരുമാനം.

ശബരിമലയില്‍നിന്നടക്കം കൂടുതല്‍ പൊലീസുകാര്‍ ഇന്ന് വിഴിഞ്ഞത്തെത്തും. സന്നിധാനത്ത് അഡീഷണല്‍ ഡ്യൂട്ടിലിലുണ്ടായിരുന്ന പൊലീസുകാരോടാണ് വിഴിഞ്ഞത്തെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സ്ഥലത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ പരിസരത്തും പദ്ധതി പ്രദേശത്തുമടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Special team led by DIG Nishanthini to maintain law and order in violence-hit Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.