ഫോ​ൺ​വി​ളി വി​വാ​ദം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്നും എ.കെ.ശശീന്ദ്രന്‍റെ രാജിയിലേക്കു നയിച്ച ഫോൺവിളി വിവാദം ആറംഗ പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. ഹൈടെക്സെൽ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോട്ടയം എസ്.പി രാമചന്ദ്രൻ, പാലക്കാട് എസ്.പി പ്രതീഷ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാനവാസ്, എസ്.ഐ സുധാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പു സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു. ശശീന്ദ്രൻ കേസിൽ പരാതി ലഭിച്ചിട്ടുണ്ടെന്നു ഡി.ജി.പി ലോകനാഥ് ബെഹ്റയും അറിയിച്ചിരുന്നു.

Tags:    
News Summary - a special police team enquire the saseendran issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.