ശി​വ​ദാ​സ​ന്‍

ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണി; ഗൃഹനാഥന്‍ ജീവനൊടുക്കി

പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കണ്ണാടി കിണാശ്ശേരി ഉപ്പും പാടം തോട്ടത്തുകാട് വീട്ടില്‍ പരേതരായ കണ്ടന്റെയും ചെല്ലയുടെയും മകന്‍ ശിവദാസന്‍ (49) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി എട്ടുലക്ഷത്തോളം രൂപ ശിവദാസന്‍ വായ്പയെടുത്തിരുന്നതായി പറയുന്നു. തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് ഏജന്റുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ശിവദാസന്റെ സഹോദരന്‍ പണം തിരിച്ചടക്കാൻ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല.

വ്യാഴാഴ്ച രാവിലെയും ഏജന്റുമാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്താണ് ശിവദാസന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയെ ബന്ധുവീട്ടില്‍ കൊണ്ടാക്കി തിരിച്ചുവന്ന ശേഷമാണ് തൂങ്ങിമരിച്ചത്. ശിവദാസനും ഭാര്യ സുനിതയും പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ കാന്റീന്‍ നടത്തുകയാണ്. മക്കള്‍: ശിൽപ, സിബിന്‍. സഹോദരങ്ങള്‍: ആനന്ദന്‍, ദൈവാനി, വള്ളി.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.

Tags:    
News Summary - Threats from financial Institutions; Man committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.