തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങളെ വിലക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസിൽ പോകാം. വാച്ച് ആൻഡ് വാർഡിനുണ്ടായ ആശയകുഴപ്പമാണ് വിലക്കിന് കാരണമെന്നും സ്പീക്കറുടെ ഓഫിസിൽ നിന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചു.
രാവിലെ സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സഭയിലെ പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകിയില്ല. മീഡിയ റൂമിൽ മാത്രമാണ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലേക്കും മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി.
നേരത്തെ, രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.