എ.എൻ. ആമിന

സ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദരി ആമിന നിര്യാതയായി

തലശ്ശേരി: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ. ആമിന (42) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് മരണം.

പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). മക്കൾ: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ.

ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Speaker A.N. Shamseer's sister Amina passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.