Posted On
date_range Updated On
date_range സൂപ്പി വാണിമേൽ വിരമിച്ചു
കോഴിക്കോട്: മാധ്യമം മംഗലാപുരം ബ്യൂറോയിലെ സീനിയർ കറസ്പോണ്ടന്റ് ടി.പി സൂപ്പി എന്ന സൂപ്പി വാണിമേൽ 29 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.
1989ൽ മാധ്യമം പത്രത്തിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച സൂപ്പി കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് ബ്യൂറോകളിലും കോഴിക്കോട് ഡെസ്കിലും സേവനമനുഷ്ഠിച്ചു. കോഴിക്കോട് വാണിമേൽ സ്വദേശിയാണ്. ഭാര്യ റുഖിയ. മക്കൾ: നുബ്ല, നബീൽ, നിഹ്ല, നാഫില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.