പരുമലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്ന വീട്ടിൽ പൊലീസ് എത്തിയപ്പോൾ
Posted On
date_range Updated On
date_range അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു; അക്രമാസക്തനായ മകനെ പൊലീസ് കീഴ്പ്പെടുത്തി
തിരുവല്ല (പത്തനംതിട്ട): തിരുവല്ല പരുമലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പരുമല നാക്കട കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ മകൻ കൊച്ചുമോൻ (അനിൽകുമാർ–50) ആണ് കൊലപ്പെടുത്തിയത്. അക്രമാസക്തനായി നിന്ന ഇയാളെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു
രാവിലെ എട്ടുമണിയോടെ മകൻ അനിൽകുമാറും മാതാപിതാക്കളുമായി കലഹം ഉണ്ടായിരുന്നു. തുടർന്ന് അനിൽ വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.