നെടുങ്കണ്ടം: വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടി. ഭാര്യാപിതാവ് മരിച്ചു. നെടുങ്കണ്ടത്തിനടുത്ത് കൗന്തി സ്വദേശി പുതുപ്പറമ്പില്‍ ടോമിയാണ് (70) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ടോമിയുടെ മകള്‍ ടിന്റു ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ടിന്റുവിന്റെ ഭര്‍ത്താവ് മാവടി സ്വദേശി പുത്തന്‍പറമ്പില്‍ ജോബിന് (38) പൊലീസ് കസ്റ്റഡിയിയിലാണ്.
ബുധനാഴ്ച രാത്രി 12ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം. വീട്ടിലെത്തിയ പ്രതി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുറ്റത്തെ ഓട്ടോയും അടിച്ചുതകര്‍ത്തു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി കിടപ്പുമുറിയില്‍ എത്തി കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ച് ടിന്റുവിനെയും തടസ്സം പിടിക്കാനെത്തിയ ടോമിയെയും വെട്ടുകയായിരുന്നു.
12 വർഷം മുമ്പ് വിവാഹിതരായ ടിന്റുവും ജോബിനും ഒന്നരവര്‍ഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചന കേസ് കോടതിയിലാണ്. ജോബിനുമായി അകന്ന ടിന്റു മറ്റൊരാള്‍ക്കൊപ്പമാണ് കൗന്തിയിലെ ടിന്റുവിന്റെ വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ഇയാൾ ഇറങ്ങി ഓടി അയല്‍വാസിയുടെ വീട്ടിൽ അഭയം തേടി. ടിന്റുവിന്റെ മാതാവും പ്രതിയുടെ രണ്ടുമക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.