കൊച്ചി: സോമാലിയൻ തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ അകലെ ആയുധശേഖരവുമായി അനധികൃത മ ത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേനയുടെ പിടിയിൽ. കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ് ഥാനത്തുനിന്ന് ഏദൻ കടലിടുക്കിൽ പട്രോളിങ്ങിന് നിയോഗിച്ച ഐ.എൻ.എസ് സുനൈന കപ്പലിലെ നാവികരാണ് നാല് എ.കെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീൻ ഗണ്ണും അടക്കമുള്ള ആയുധങ്ങൾ ബോട്ടിൽ നിന്ന് പിടിച്ചെടുത്തത്.
ഒക്ടോബർ ആറ് മുതൽ പട്രോളിങ്ങിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഐ.എൻ.എസ് സുനൈന. സോമാലിയ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ സൊകോട്ര ദ്വീപിന് സമീപമായിരുന്നു ബോട്ട്. ബോട്ട് അനധികൃതമായാണ് ഈ മേഖലയിൽ കടന്നുകൂടിയതെന്ന് നാവികസേന അധികൃതർ അറിയിച്ചു.
നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനവും കടൽക്കൊള്ളയുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതി സ്ഥിരീകരിച്ചിട്ടുള്ളതാണ്. മേഖലയിൽ വിന്യസിച്ച യുദ്ധക്കപ്പലുകൾ നിരന്തരം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പരിശോധനയിലാണ്. യു.എൻ.എസ്.സി.ആർ അനുവദിച്ച അധികാരത്തിലാണ് ഐ.എൻ.എസ് സുനൈന ബോട്ടിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
ആയുധങ്ങൾ പിടിച്ചെടുത്തശേഷം ബോട്ട് വിട്ടയച്ചു. ഗൾഫിൽനിന്നടക്കം വാണിജ്യ ആവശ്യങ്ങൾക്കായി സോമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ കടൽകൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെ ഇന്ത്യൻ നാവികസേന സ്ഥിരം സംഘത്തെ നിയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.