Posted On
date_range Updated On
date_range നാലു ദിവസം മുമ്പ് അവധി കഴിഞ്ഞുപോയ സൈനികൻ തൂങ്ങി മരിച്ച നിലയിൽ
വൈത്തിരി: വൈത്തിരി സ്വദേശിയായ സൈനികനെ കശ്മീരിലെ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരേതനായ വട്ടക്കണ്ടത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷാണ് (52) മരിച്ചത്.
കശ്മീർ ഫഖ്‌വാര റെജിമെന്റിലെ ജോലി കഴിഞ്ഞു ട്രാൻസിറ്റ് ക്യാമ്പിലെത്തിയ സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. രണ്ടാഴ്ചത്തെ അവധിക്കുശേഷം നാലു ദിവസം മുമ്പാണ് സന്തോഷ് ജോലിസ്ഥലത്തേക്ക് പോയത്.
അവധിക്കു വന്നപ്പോൾ മകനെയും കൂട്ടി ശബരിമല സന്ദർശനത്തിന് പോയിരുന്നു. മൃതദേഹം വൈത്തിരിയിലെത്തിക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഭാര്യ: ഷീല. മക്കൾ: ഗായത്രി സന്തോഷ്, കാർത്തിക് സന്തോഷ്. സഹോദരങ്ങൾ: രാജൻ, സുരേഷ്, ജ്യോതിഷ്, ജയൻ, നിർമല, ജയശ്രീ, സ്വർണമ്മ, മിനി, പരേതനായ ശശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.