പാലക്കാട്: ആദിവാസി മേഖലകളിൽ വെളിച്ചമെത്തിക്കാൻ നടപ്പാക്കിയ പദ്ധതിയിലെ അഴിമതി ആരോപണം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇക്കാര്യത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, അഴിമിതി സംബന്ധിച്ച രേഖകൾ ചോർത്തിയവർക്കെതിരെ ഭീഷണി സന്ദേശവുമായി അനർട്ട് സി.ഇ.ഒ രംഗത്ത് വന്നു.
അഴിമതി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനർട്ട് ചുമതലക്കാരുടെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണ വിധേയനായ അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേലൂരി സന്ദേശമയച്ചത്. അട്ടപ്പാടി മേലെ തുടുക്കി പദ്ധതിയുടെ ടെൻഡർ നടപടികളിൽ സംസ്ഥാനത്തി 1.56 കോടി നഷ്ടമായെന്ന് സി.എ.ജി റിപ്പോർട്ട് നല്കിയfരുന്നു.
പദ്ധതിയിലെ സോളാർ പവർ പ്ലാന്റിനെ മാത്രമായി നടത്തിയ ടെൻഡറിൽ കുറഞ്ഞ തുകയായ 1 92 കോടി രൂപ രേഖപ്പെടുത്തിയ കമ്പനിക്ക് വർക്ക് ഓർഡർ നൽകിയില്ല. ടെന്ററുകൾ രണ്ടുതവണ റദ്ദാക്കി. ഒടുവിൽ 3.48 കോടി രൂപക്കാണ് ടെൻഡർ നൽകിയത്. നടപടികളിൽ ഉടനീളം അവ്യക്തകളും ചട്ടവിരുദ്ധ നടപടികളും പരിശോധനയിൽ കണ്ടെത്തി.
അഴിമിതി വർത്ത പുറത്ത് വന്നതോടെ രേഖ പുറത്തുവിട്ട ആളുകൾക്ക് ഭീഷണി നൽകുന്ന സന്ദേശമാണ് സി.ഇ.ഒയുടെ ഔദ്യോഗിക നമ്പറിൽ നിന്ന് നൽകിയത്. വിവരം ചോർത്തിയവർക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും സന്ദേശം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ അനർട്ട് നടപ്പാക്കിയ 6.35കോടി രൂപയുടെ സൗരോർജ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പണിക്കൂലിയെന്ന പേരിൽ ചെലവഴിച്ചതായി പറയുന്ന 90 ലക്ഷംരൂപയിൽ അഞ്ചുലക്ഷംപോലും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ലെന്നതടക്കമുള്ള ആരോപണമാണ് ഡി.സി.സി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ നടത്തിയത്.
അട്ടപ്പാടിയിലെ താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവർഗ ഉന്നതികളിലെ 80 വീടുകളിൽ നടപ്പാക്കിയ പദ്ധതിയുടെ കരാറിലും അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.