Posted On
date_range Updated On
date_range സോളാർ വ്യാജരേഖ: ഗണേഷിനെതിരായ കേസിലെ സ്റ്റേ ഹൈകോടതി നീട്ടി
കൊച്ചി: സോളാർ തട്ടിപ്പ് സംഭവവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എക്കെതിരെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികളിലെ സ്റ്റേ ഹൈകോടതി നീട്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ അപകീർത്തിപ്പെടുത്താൻ ഗണേഷ് കുമാറിനും സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർക്കുമെതിരെ വ്യാജരേഖ ചമച്ചെന്നാരോപിച്ച് അഡ്വ. സുധീർബാബു നൽകിയ പരാതിയെ തുടർന്നുള്ള കേസിലെ സ്റ്റേയാണ് വീണ്ടും ഹരജി പരിഗണിക്കുന്ന ഒക്ടോബർ 16വരെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.