സോളാർ: ഉമ്മൻ ചാണ്ടിക്കും വേണ​ുഗോപാലിനുമെതിരെ കോടതിയിൽ എഫ്​.​െഎ.ആർ

തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്​. നായരുടെ പരാതിയിൽ ഉമ്മൻ ചാണ്ടി, എ.​െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ​ കോടതിയിൽ ക്രൈംബ്രാഞ്ച് എ​ഫ്​.​െഎ.ആർ സമർപ്പിച്ചു.

മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചും കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന എ.പി. അനിൽകുമാറി​​​െൻറ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ചും സരിതയെ ബലാത്സംഗം ചെയ്​​തെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതിയിൽ എഫ്​.​െഎ.ആർ സമർപ്പിച്ചത്​.

2012ലെ ഹര്‍ത്താല്‍ ദിവസം ക്ലിഫ്ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്​തെന്നാണ് ഉമ്മൻ ചാണ്ടിക്കെതിരായ പരാതി. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും കേസുണ്ട്​. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ തെളിവ്​ ശേഖരണവും മൊഴിയെടുക്കലും നടക്കും. യു.ഡി.എഫിലെ മറ്റു ചില നേതാക്കൾക്കെതിരായും സരിത നൽകിയ നാല്​ പരാതികൾ കൂടി പുതിയ അന്വേഷണ സംഘം പരിശോധിച്ച്​ തുടർനടപടിയെടുക്കും.

ഉമ്മൻ ചാണ്ടിക്കെതിരായ കേസ്​​ വിവാദം മറയ്​ക്കാൻ -കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ശബരിമല ഉൾപ്പെടെ വിവാദ വിഷയങ്ങൾ മറച്ചുപിടിക്കാനാണ്​ ഉമ്മന്‍ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ കേസെടുത്തിരിക്കുന്നതെന്ന്​ മുസ്​ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തിരുവനന്തപുരം, പ്രസ്​ക്ലബി​​​െൻറ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കേസിനെ രാഷ്​ട്രീയവത്കരിക്കുകയാണെങ്കില്‍ യു.ഡി.എഫ് നിയമപരമായും രാഷ്​ട്രീയമായും നേരിടും.

ശബരിമലയിൽ കോടതിവിധി നടപ്പാക്കുന്നതിൽ സാവകാശം വേണമായിരുന്നു. സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകില്ലായിരുന്നു. ബി.ജെ.പിയെ മുതലെടുപ്പിന് അനുവദിച്ചുകൊണ്ടുള്ള കൈവിട്ടകളിയാണ് സി.പി.എമ്മി​േൻറത്​. ലോക്‌സഭ തെരഞ്ഞെടുപ്പിനും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനും യു.ഡി.എഫ് തയാറെടുപ്പ്​ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - solar case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.