കെ.സി. വേണുഗോപാലിനെതിരെ അന്വേഷണം ഉൗർജിതമെന്ന്​ സർക്കാർ

കൊച്ചി: സോളാർ കേസ് പ്രതിയായ വനിതയുടെ പീഡനപരാതിയിൽ മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെ ഉൗർജിത അന്വേഷ ണം നടക്കുന്നുണ്ടെന്ന്​ സർക്കാർ ഹൈകോടതിയിൽ. വേണുഗോപാൽ ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച മൊഴിയെത്തുടർന്ന് കേസ് രജിസ്​റ്റർ ചെയ്തെങ്കിലും അന്വേഷണം നിലച്ചതായി ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജിയിലാണ്​ സർക്കാർ വിശദീകരണം.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വേണുഗോപാലി​െൻറ സ്വാധീനത്തെതുടർന്ന് അന്വേഷണം നിലച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ, ഇരയുടെ മൊഴി രേഖപ്പെടുത്തിയ ഉടൻ ക്രൈംബ്രാഞ്ച് എഫ്​.​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്തതായി പൊലീസിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.

ഗുരുതര ആരോപണങ്ങളടങ്ങുന്ന വിശദമൊഴിയാണ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. മൂന്ന്​ സാക്ഷികളെ ചോദ്യംചെയ്തു. കേസ് പത്തുദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - solar case kc venugopal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.