Posted On
date_range Updated On
date_range ഗണേഷിന്‍റെ പങ്ക് പറയാതിരുന്നത് ഉമ്മൻ ചാണ്ടിയുടെ മാന്യത -ഹസൻ
തിരുവനന്തപുരം: സോളര്‍ കേസില്‍ കെ.ബി. ഗണേഷ്കുമാറിെൻറ പങ്ക് ഉമ്മൻ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നെന്ന അഭിപ്രായമാണ് അന്നേ തനിക്കുണ്ടായിരുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മാന്യതകൊണ്ടാണ് ഉമ്മൻ ചാണ്ടി അന്ന് അക്കാര്യം പറയാതിരുന്നതെന്നും ചാനൽ അഭിമുഖത്തിൽ ഹസൻ പറഞ്ഞു.
കോണ്‍ഗ്രസിലെ പല യുവനേതാക്കളുടെയും രാഷ്ട്രീയപ്രവര്ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങുന്നു. മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാതെ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പംനിന്ന് രാഷ്ട്രീയപ്രവര്ത്തനം നടത്താന്‍ അവര്‍ തയാറാകണമെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.