തച്ചമ്പാറ: ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട് രൂപതയിലെ രണ്ടു വൈദികർക്കെതിരെ വിജിലൻസ് അന്വേഷണം. തച്ചമ്പാറ സെന്റ് മേരീസ് ചർച്ചിൽ വികാരിമാരായിരുന്ന ഫാ. ബിജു പ്ലാത്തോട്ടം, ഫാ. ടോജി ചെല്ലങ്കോട്ട്, കൈക്കാരൻ ഷാജി എന്നിവർക്കെതിരെയാണ് അന്വേഷണം.
തച്ചമ്പാറ സെന്റ് മേരീസ് ചർച്ചിന് സമീപത്തെ സ്ഥലത്തുനിന്ന് മണ്ണെടുത്ത സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. 2022 മുതൽ 2024 വരെയാണ് മണ്ണെടുത്തത്. ഈ മണ്ണ് വൻതുകക്ക് വിറ്റതായും ഇതിന്റെ കണക്ക് ചർച്ചിന്റെ ഓഡിറ്റിൽ വന്നിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. പാലക്കാട് രൂപതക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിജിലൻസ് സെക്രട്ടറി അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർക്ക് 2024 ഏപ്രിൽ 25ന് കത്ത് നൽകിയിരുന്നു. ഇതിലും പുരോഗതി ഇല്ലാത്തതിനാലാണ് പരാതിക്കാരനായ ബിജു ജോസഫ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.