വടക്കാഞ്ചേരി: സാമൂഹിക സുരക്ഷ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവരുടെ പട്ടികയിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരും. പ്രിൻസിപ്പൽ ഓഫിസിലെ 10 ജീവനക്കാർ, നെഞ്ചുരോഗ ആശുപത്രിയിലെ ആറ് ജീവനക്കാർ, മെഡിക്കൽ കോളജ് ആശുപത്രിയിലെ 13 ജീവനക്കാർ എന്നിവരാണ് തുക കൈപ്പറ്റിയത്.
ഇവരിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ക്ലറിക്കൽ അറ്റൻഡൻഡ്, ഹോസ്പിറ്റൽ അറ്റൻഡൻഡ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. 10,000 രൂപ മുതൽ 53,600 രൂപ വരെയാണ് ഇവർ കൈപ്പറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.