തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതി 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യുന്നതിനായി 2024 ഏപ്രിൽ 10 വരെ വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകിയിരുന്നു.
എന്നാൽ ചില സ്കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഈ അപേക്ഷകൾ അപ്ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ ഏപ്രിൽ 29, 30 എന്നീ രണ്ട് ദിവസത്തേക്ക് കൂടി വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ൽ ലഭ്യമാണ്. ഏപ്രിൽ 30 നു ശേഷം തീയതി നീട്ടി നൽകുകയില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.