കൊട്ടിയം: മാതാവിനൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയ േറ്റു മരിച്ചു. തഴുത്തല പി.കെ ജങ്ഷനുസമീപം ഷമാസ് മൻസിലിൽ അബ്ദുൽ നാസിറിെൻറയും സബ ീനയുടെയും മകൾ ഫർസാനാ നാസിർ (12) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. മാതാവിനടുത്ത് കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടി നിലവിളിച്ച് എഴുന്നേൽക്കുകയും എന്തോ കടിച്ചതായി പറയുകയും ചെയ്തു. കൈയിൽ എന്തോ കടിച്ച ചെറിയ പാടും ഉണ്ടായിരുന്നു.
ഉടൻ കുട്ടിയെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുള്ളുകാട് ഖുവത്തുൽ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല. മുഖത്തല എം.ജി.ടി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് ഷമ്മാസ്, ഫർഹാനാ നാസിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.