Posted On
date_range Updated On
date_range സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
നന്മണ്ട: ധരിച്ചിരിക്കുന്ന ജീൻസിെൻറ പോക്കറ്റിൽനിന്ന് സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. നന്മണ്ട കുറൂളിത്താഴത്ത് കുറൂളിപറമ്പത്ത് ഇസ്മായിലിെൻറ മകൻ പി.കെ. ജാഷിദിനാണ് (27) കാലിെൻറ തുടക്ക് ആഴത്തിൽ പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെ കാറിൽ കയറുന്നതിനിടയിലാണ് ഉഗ്രശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിച്ചത്.
കഴിഞ്ഞദിവസം വാങ്ങിയ പുതിയ മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് പൊലീസിൽ പരാതിനൽകി. ഫോൺ കമ്പനിക്കെതിരെയും പരാതി നൽകുമെന്ന് ജാഷിദിെൻറ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.