Posted On
date_range Updated On
date_range വയറിളക്കവും ഛർദിയും: മലപ്പുറത്ത് ആറു വയസ്സുകാരി മരിച്ചു
കോട്ടക്കൽ: വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റിപ്പുറം ആമപ്പാറയിൽ ആറു വയസ്സുകാരി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷക്കാനായില്ല. ആമപ്പാറ മദ്റസുംപടിയിലാണ് സംഭവം.
കൽപകഞ്ചേരിയിൽനിന്ന് ബന്ധുവീട്ടിലെത്തിയതായിരുന്നു ബാലിക. കൂടെയുള്ള രണ്ട് കുട്ടികളെയും സമാന രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. വിദഗ്ധ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.