Posted On
date_range Updated On
date_range കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്
തിരുവനന്തപുരം: കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്. ഇതിൽ അഞ്ച് പേർ വിദ്യാർഥികളാണ്. തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ സോമൻനായരുടെ നില ഗുരുതരമാണ്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
പാങ്കാവ്-നെടുമങ്ങാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറി കാത്തിരിപ്പുകേന്ദ്രം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.