ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിത ബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

കൽപറ്റ: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ. വില്ലേജ് ഓഫീസറുടെ പരാതിയിൽ മേപ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ചൂരൽമലയിൽ മലവെള്ളപ്പാച്ചിലുണ്ടായ ദിവസം സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. വില്ലേജ് ഓഫീസർ, തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞായിരുന്നു പ്രതിഷേധം. പലർക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധം കൈയാങ്കളിയിലെത്തിയിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും പരാതിയുണ്ടായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസറുടെ പരാതിയിൽ അന്ന് തന്നെ ആറുപേർക്കെതിരെ കേസെടുത്തിരുന്നു.

പൊലീസ് വ്യാജ കേസെടുക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Tags:    
News Summary - Six people including Landslide victims arrested for protesting in Chooralmala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.